ഫെലിസ്ത്യര്‍ യഹോവേക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കള്‍ അസ്തോദിന്റെ പേര്‍ക്കും ഒന്നു, ഗസ്സയുടെ പേര്‍ക്കും ഒന്നു, അസ്കലോന്റെ പേര്‍ക്കും ഒന്നു, ഗത്തിന്റെ പേര്‍ക്കും ഒന്നു, എക്രോന്റെ പേര്‍ക്കും ഒന്നു ഇങ്ങനെയായിരുന്നു.
Cross references
യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടും അസ്കലോനും അതിന്റെ അതിര്‍നാടും എക്രോനും അതിന്റെ അതിര്‍നാടും പിടിച്ചു.
പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേല്‍ വന്നു; അവന്‍ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവര്‍ക്കും വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവന്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി.
അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.
ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.
ഫെലിസ്ത്യര്‍ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെന്‍ -ഏസെരില്‍നിന്നു അസ്തോദിലേക്കു കൊണ്ടുപോയി.
അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപേകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.
അതുകൊണ്ടു അവര്‍ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനില്‍ എത്തിയപ്പോള്‍ എക്രോന്യര്‍നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.
ഞങ്ങള്‍ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവര്‍ പറഞ്ഞതുഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലകൂരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.
ഗത്തില്‍ അതു പ്രസിദ്ധമാക്കരുതേ; അസ്കലോന്‍ വീഥികളില്‍ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കരുതേ; അഗ്രചര്‍മ്മികളുടെ കന്യകമാര്‍ ഉല്ലസിക്കരുതേ.
ഈ നാലു പേരും ഗത്തില്‍ രാഫെക്കു ജനിച്ചവരായിരുന്നു. അവര്‍ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാല്‍ പട്ടുപോയി.
അഹസ്യാവു ശമര്‍യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്നു അവരോടു കല്പിച്ചു.
അവന്‍ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങള്‍ പണിതു.
അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
ഞാന്‍ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാന്‍ അസ്തോദില്‍നിന്നു നിവാസിയെയും അസ്കെലോനില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരില്‍ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്‍നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള്‍ ഇല്ലാതെയാകും.