പിറ്റെന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേല്‍ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടല്‍മാത്രം ശേഷിച്ചിരുന്നു.
Cross references
മിത്ഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.
ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിര്‍ന്നുനില്‍ക്കയില്ല.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒഴിഞ്ഞുപോകുവാന്‍ കഴിയാത്ത ഒരനര്‍ത്ഥം ഞാന്‍ അവര്‍ക്കും വരുത്തും; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.
ആകയാല്‍ നീ ഈ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര്‍ അനര്‍ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.
എന്റെ പ്രിയെക്കു എന്റെ ആലയത്തില്‍ എന്തു കാര്യം? അവള്‍ പലരോടുംകൂടെ ദുഷ്കര്‍മ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള്‍ നീ ഉല്ലസിക്കുന്നു.
പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്കു അയക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ത്ഥദിവസത്തില്‍ അവര്‍ അതിനെ നാലുപുറവും വളയും.
നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള്‍ തകര്‍ന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ വീഴിക്കും.
അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന്‍ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന്‍ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.