ശമൂവേല്‍ബാലന്‍ ഏലിയുടെ മുമ്പാകെ യഹോവേക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു.
Cross references
പിന്നെ എല്‍ക്കാനാ രാമയില്‍ തന്റെ വീട്ടിലേക്കു പോയി. ബാലന്‍ പുരോഹിതനായ ഏലിയുടെ മുമ്പില്‍ യഹോവേക്കു ശുശ്രൂഷചെയ്തു പോന്നു.
ശമൂവേല്‍ എന്ന ബാലനോ പഞ്ഞിനൂല്‍കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തുപോന്നു.
പിന്നെ ശമൂവേല്‍ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാല്‍ ഈ ദര്‍ശനം ഏലിയെ അറിയിപ്പാന്‍ ശമൂവേല്‍ ശങ്കിച്ചു.
ഇങ്ങനെ യഹോവ ശീലോവില്‍ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താല്‍ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവില്‍വെച്ചു പ്രത്യക്ഷനായി.
ഞങ്ങള്‍ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയില്‍ ഇല്ല.
ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീര്‍തങ്കത്തെക്കാളും ദുര്‍ല്ലഭമാക്കും.
അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാന്‍ ദേശത്തേക്കു അയക്കുന്ന നാളുകള്‍ വരുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.