അവന്‍ അവളോടുഅവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഒരു വൃദ്ധന്‍ കയറിവരുന്നു; അവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേല്‍ എന്നറിഞ്ഞു ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Cross references
പിന്നെ ശമൂവേല്‍ പോകുവാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
ദാവീദും എഴുന്നേറ്റു ഗുഹയില്‍നിന്നു പുറത്തിറങ്ങി ശൌലിനോടുഎന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
അവന്‍ അവരോടുനിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
അപ്പോള്‍ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
പിന്നെ അവന്‍ ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാന്നരികെ നിന്നു.