ആ കാലത്തു ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍ ആഖീശ് ദാവീദിനോടുനീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു.
Cross references
കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
യിസ്രായേല്‍മക്കള്‍ മിസ്പയില്‍ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേല്‍മക്കള്‍ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണല്‍പോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസില്‍ പാളയം ഇറങ്ങി.
അനന്തരം ഫെലിസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവന്‍ യെഹൂദെക്കുള്ള സോഖോവില്‍ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമില്‍ പാളയമിറങ്ങി.
ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.
എന്നാല്‍ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില്‍ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല്‍ ദാവീദും അവന്റെ ആളുകളും പിന്‍ പടയില്‍ ആഖീശിനോടുകൂടെ കടന്നു.
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.