ദാവീദ് അബ്നേരിനോടു പറഞ്ഞതുനീ ഒരു പുരുഷന്‍ അല്ലയോ? യിസ്രായേലില്‍ നിനക്കു തുല്യന്‍ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന്‍ ജനത്തില്‍ ഒരുത്തന്‍ അവിടെ വന്നിരുന്നുവല്ലോ.
Cross references
രാജാവു തന്റെ ഭൃത്യന്മാരോടുഇന്നു യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.
പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.