ഇങ്ങനെ അവര്‍ തമ്മില്‍ യഹോവയുടെ സന്നിധിയില്‍ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടില്‍ താമസിക്കയും യോനാഥാന്‍ വീട്ടിലേക്കു പോകയും ചെയ്തു.
Cross references
അവന്‍ ശൌലിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിനാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തര്‍ഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാല്‍ ഞാന്‍ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
ഇങ്ങനെ യോനാഥാന്‍ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
യോനാഥാന്‍ ദാവീദിനോടുയഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
ദാവീദ് നോബില്‍ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍ ചെന്നു; അഹീമേലെക്‍ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടുആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
അനന്തരം ദാവീദ്ഞാന്‍ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.
എന്നാല്‍ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മില്‍ യഹോവയുടെ നാമത്തില്‍ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്തിനെ ഒഴിച്ചു.