1 ശമൂവേൽ 21:8 · മലയാളം ബൈബിൾ
ദാവീദ് അഹീമേലെക്കിനോടുഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാന്‍ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.
Cross references
1 ശമൂവേൽ 22:9
അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ്നോബില്‍ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല്‍ യിശ്ശായിയുടെ മകന്‍ വന്നതു ഞാന്‍ കണ്ടു.
1 ശമൂവേൽ 22:22
ദാവീദ് അബ്യാഥാരിനോടുഎദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ ശൌലിനോടു അറിയിക്കും എന്നു ഞാന്‍ അന്നു തന്നേ നിശ്ചയിച്ചു.
എസ്ഥേർ 8:14
അങ്ങനെ അഞ്ചല്‍ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാല്‍ നിര്‍ബന്ധിതരായി ബദ്ധപ്പെട്ടു ഔടിച്ചുപോയി. ശൂശന്‍ രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.
ലൂക്കോസ് 10:4
സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയില്‍ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;