നിന്റെ ഭവനത്തില്‍ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കല്‍ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടുഒരു കഷണം അപ്പം തിന്മാന്‍ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.
Cross references
മീഖാവു അവനോടുനീ എന്നോടുകൂടെ പാര്‍ത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്കു ആണ്ടില്‍ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന്‍ അകത്തു ചെന്നു.
തിരുനിവാസത്തില്‍ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?
ഇങ്ങനെ യഹോവ ശീലോവില്‍വെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോന്‍ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
എന്നാല്‍ പൂജാഗിരിപുരോഹിതന്മാര്‍ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കല്‍ കയറിയില്ല; അവര്‍ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
യിസ്രായേല്‍ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.