Home Bibles 1 ശമൂവേൽ 2:27 · മലയാളം ബൈബിൾ
1 ശമൂവേൽ 2:27 · മലയാളം ബൈബിൾ

അനന്തരം ഒരു ദൈവപുരുഷന്‍ ഏലിയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പിതൃഭവനം മിസ്രയീമില്‍ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടു നിശ്ചയം.

Cross references

പുറപ്പാട് 4:14

അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തുലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും.

പുറപ്പാട് 4:27

എന്നാല്‍ യഹോവ അഹരോനോടുനീ മരുഭൂമിയില്‍ മോശെയെ എതിരേല്പാന്‍ ചെല്ലുക എന്നു കല്പിച്ചു; അവന്‍ ചെന്നു ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍വെച്ചു അവനെ എതിരേറ്റു ചുംബിച്ചു.

പുറപ്പാട് 12:1

യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാല്‍

പുറപ്പാട് 12:43

യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതുപെസഹയുടെ ചട്ടം ഇതു ആകുന്നുഅന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.

ആവർത്തനം 33:1

ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേല്‍മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു

ന്യായാധിപന്മാർ 6:8

യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു;

ന്യായാധിപന്മാർ 13:6

സ്ത്രീ ചെന്നു ഭര്‍ത്താവിനോടു പറഞ്ഞതുഒരു ദൈവപുരുഷന്‍ എന്റെ അടുക്കല്‍ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്നു ഞാന്‍ അവനോടു ചോദിച്ചില്ല; തന്റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.

1 ശമൂവേൽ 9:4

അവന്‍ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര്‍ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന്‍ ബെന്യാമീന്‍ ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.

1 ശമൂവേൽ 9:6

അതിന്നു അവന്‍ ഈ പട്ടണത്തില്‍ ഒരു ദൈവപുരുഷന്‍ ഉണ്ടു; അവന്‍ മാന്യന്‍ ആകുന്നു; അവന്‍ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന്‍ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.

1 രാജാക്കന്മാർ 13:1

യൊരോബെയാം ധൂപം കാട്ടുവാന്‍ പീഠത്തിന്നരികെ നിലക്കുമ്പോള്‍ തന്നേ ഒരു ദൈവപുരുഷന്‍ യഹോവയുടെ കല്പനയാല്‍ യെഹൂദയില്‍ നിന്നു ബേഥേലിലേക്കു വന്നു.

1 തിമോത്തെയോസ് 6:11

വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.

2 പത്രോസ് 1:21

പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

Interlinear

Choose Theme