Home Bibles 1 ശമൂവേൽ 19:2 · മലയാളം ബൈബിൾ
1 ശമൂവേൽ 19:2 · മലയാളം ബൈബിൾ

എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന്‍ ദാവീദിനോടുഎന്റെ അപ്പനായ ശൌല്‍ നിന്നെ കൊല്ലുവാന്‍ നോക്കുന്നു; ആകയാല്‍ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാര്‍ക്ക.

Cross references

1 ശമൂവേൽ 18:1

അവന്‍ ശൌലിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.

1 ശമൂവേൽ 20:2

അവന്‍ അവനോടുഅങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പന്‍ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാന്‍ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.

1 ശമൂവേൽ 20:5

ദാവീദ് യോനാഥാനോടു പറഞ്ഞതുനാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാള്‍ വൈകുന്നേരംവരെ വയലില്‍ ഒളിച്ചിരിപ്പാന്‍ എനിക്കു അനുവാദം തരേണം.

സങ്കീർത്തനങ്ങൾ 16:3

ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.

സദൃശവാക്യങ്ങൾ 17:17

സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന്‍ സഹോദരനായ്തീരുന്നു.

യോഹന്നാൻ 15:17

നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിന്നു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു.

പ്രവൃത്തികൾ 9:24

ശൌല്‍ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാന്‍ അവര്‍ രാവും പകലും നഗര ഗോപുരങ്ങളില്‍ കാവല്‍ വെച്ചു.

പ്രവൃത്തികൾ 23:16

ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകന്‍ കേട്ടിട്ടു ചെന്നു കോട്ടയില്‍ കടന്നു പൌലൊസിനോടു അറിയിച്ചു.

1 യോഹന്നാൻ 3:12

കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.

Interlinear

Choose Theme