Home Bibles 1 ശമൂവേൽ 18:12 · മലയാളം ബൈബിൾ
1 ശമൂവേൽ 18:12 · മലയാളം ബൈബിൾ

യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌല്‍ ദാവീദിനെ ഭയപ്പെട്ടു.

Cross references

ന്യായാധിപന്മാർ 1:19

യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മലനാടു കൈവശമാക്കി; എന്നാല്‍ താഴ്വരയിലെ നിവാസികള്‍ക്കു ഇരിമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.

ന്യായാധിപന്മാർ 16:20

ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.

1 ശമൂവേൽ 3:19

എന്നാല്‍ ശമൂവേല്‍ വളര്‍ന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകുവാന്‍ ഇടവരുത്തിയില്ല.

1 ശമൂവേൽ 16:4

യഹോവ കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു, ബേത്ത്ളേഹെമില്‍ ചെന്നു; പട്ടണത്തിലെ മൂപ്പന്മാര്‍ അവന്റെ വരവിങ്കല്‍ വിറെച്ചുകൊണ്ടു അവനെ എതിരേറ്റുനിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.

1 ശമൂവേൽ 16:13

അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.

1 ശമൂവേൽ 16:14

എന്നാല്‍ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

1 ശമൂവേൽ 16:18

ബാല്യക്കാരില്‍ ഒരുത്തന്‍ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ടു; അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

1 ശമൂവേൽ 18:15

അവന്‍ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌല്‍ കണ്ടിട്ടു അവങ്കല്‍ ആശങ്കിതനായ്തീര്‍ന്നു.

1 ശമൂവേൽ 18:20

ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.

1 ശമൂവേൽ 18:29

ശൌല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ ദാവീദിന്റെ നിത്യശത്രുവായ്തീര്‍ന്നു.

1 ശമൂവേൽ 22:13

ശൌല്‍ അവനോടുയിശ്ശായിയുടെ മകന്‍ ഇന്നു എനിക്കായി പതിയിരിപ്പാന്‍ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാല്‍ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.

1 ശമൂവേൽ 28:15

ശമൂവേല്‍ ശൌലിനോടുനീ എന്നെ വിളിച്ചതിനാല്‍ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌല്‍ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാന്‍ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന്‍ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.

2 ശമൂവേൽ 5:10

സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.

2 ദിനവൃത്താന്തം 17:3

യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളില്‍ നടക്കയും ബാല്‍വിഗ്രഹങ്ങളെ ആശ്രയിക്കാതെ

സങ്കീർത്തനങ്ങൾ 48:3

അതിന്റെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 51:11

നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ.

സങ്കീർത്തനങ്ങൾ 53:5

ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.

ഹോശേയ 9:12

അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!

മത്തായി 25:41

പിന്നെ അവന്‍ ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ .

മർക്കോസ് 6:20

യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോകുന്നു.

ലൂക്കോസ് 8:37

ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകുകയറി മടങ്ങിപ്പോന്നു.

പ്രവൃത്തികൾ 7:9

ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.

പ്രവൃത്തികൾ 24:25

എന്നാല്‍ അവന്‍ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായിതല്‍ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

Interlinear

Choose Theme