Home Bibles 1 ശമൂവേൽ 17:35 · മലയാളം ബൈബിൾ
1 ശമൂവേൽ 17:35 · മലയാളം ബൈബിൾ

ഞാന്‍ പിന്തുടര്‍ന്നു അതിനെ അടിച്ചു അതിന്റെ വായില്‍നിന്നു ആട്ടിന്‍ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.

Cross references

ന്യായാധിപന്മാർ 14:5

അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളില്‍ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.

2 ശമൂവേൽ 23:20

കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.

സങ്കീർത്തനങ്ങൾ 91:13

സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

ദാനിയേൽ 6:22

സിംഹങ്ങള്‍ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയില്‍ ഞാന്‍ കുറ്റമില്ലാത്തവന്‍ ; രാജാവേ, തിരുമുമ്പിലും ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണര്‍ത്തിച്ചു.

ആമോസ് 3:12

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു ഇടയന്‍ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായില്‍നിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്‍യ്യയില്‍ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേല്‍മക്കള്‍ വിടുവിക്കപ്പെടും.

പ്രവൃത്തികൾ 28:4

ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു.

2 തിമോത്തെയോസ് 4:17

കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു.

Interlinear

Choose Theme