യഹോവയെ ഭയപ്പെട്ടു പൂര്ണ്ണഹൃദയത്തോടും പരമാര്ത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്വിന് ; അവന് നിങ്ങള്ക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഔര്ത്തുകൊള്വിന് .
Cross references
നിങ്ങള് പാര്ക്കുംന്ന വീടുകളിന്മേല് രക്തം അടയാളമായിരിക്കും; ഞാന് രക്തം കാണുമ്പോള് നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന് മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്ക്കു നാശഹേതുവായ്തീരുകയില്ല.
അവന് ആകുന്നു നിന്റെ പുകഴ്ച; അവന് ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവന് തന്നേ.
മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാല്യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങള് കാണ്കെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സര്വ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങള് കണ്ടുവല്ലോ;
നിങ്ങള് കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.
ആകയാല് നിങ്ങള് യഹോവയെ ഭയപ്പെട്ടു അവനെ പരമാര്ത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന് . നിങ്ങളുടെ പിതാക്കന്മാര് നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്വിന് .
നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള് ഭജിക്കേണം; എന്നാല് അവന് നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്നിന്നു വിടുവിക്കും.
ഇപ്പോള് ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേല് വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങള്ക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങള്ക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ
കര്ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന് മനുഷ്യനോടു അരുളിച്ചെയ്തു.
അവന് തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല് വരട്ടെ.
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള് ഞങ്ങള് സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
എല്ലാറ്റിന്റെയും സാരം കേള്ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്ക; അതു ആകുന്നു സകല മനുഷ്യര്ക്കും വേണ്ടുന്നതു.
അവരുടെ വിരുന്നുകളില് കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല് യഹോവയുടെ പ്രവൃത്തിയെ അവര് നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
നഥനയേല് തന്റെ അടുക്കല് വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല് യിസ്രായേല്യന് ; ഇവനില് കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
സഹോദരന്മാരേ, ഞാന് ദൈവത്തിന്റെ മനസ്സലിവു ഔര്പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതുനിങ്ങള് ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്പ്പിപ്പിന് .