1 ശമൂവേൽ 12:16 · മലയാളം ബൈബിൾ
ആകയാല്‍ ഇപ്പോള്‍ നിന്നു യഹോവ നിങ്ങള്‍ കാണ്‍കെ ചെയ്‍വാന്‍ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്‍വിന്‍ .
Cross references
പുറപ്പാട് 14:13
അതിന്നു മോശെ ജനത്തോടുഭയപ്പെടേണ്ടാ; ഉറച്ചുനില്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
പുറപ്പാട് 14:31
യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
1 ശമൂവേൽ 12:7
ആകയാല്‍ ഇപ്പോള്‍ ഒത്തുനില്പിന്‍ ; യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാന്‍ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
1 ശമൂവേൽ 15:16
ശമൂവേല്‍ ശൌലിനോടുനില്‍ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍ അവനോടുപറഞ്ഞാലും എന്നു പറഞ്ഞു.