ഇങ്ങനെയല്ലോ പണ്ടു ദൈവത്തില്‍ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നേ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിരുന്നതു.
Cross references
അനന്തരം ഹന്നാ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍എന്റെ ഹൃദയം യഹോവയില്‍ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാല്‍ ഉയര്‍ന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയില്‍ ഞാന്‍ സന്തോഷിക്കുന്നു.
സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങള്‍ സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങള്‍ ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങള്‍ ചിറാലിക്കുന്നതുകൊണ്ടു,
ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.
യോപ്പയില്‍ പേടമാന്‍ എന്നര്‍ത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കു ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കെണ്ടത്രേ അലങ്കരിക്കേണ്ടതു.
എന്നാല്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാര്‍ക്കുംന്നു എങ്കില്‍ അവള്‍ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും
സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവെച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ത്ഥനയിലും ഉറ്റുപാര്‍ക്കുംന്നു.
മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.
വൃദ്ധന്മാരും അങ്ങനെ തന്നേ നടപ്പില്‍ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും
വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നുവരുവാന്‍ ഇടയാകും.