Home Bibles 1 രാജാക്കന്മാർ 9:4 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 9:4 · മലയാളം ബൈബിൾ

ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും

Cross references

ഉല്പത്തി 17:1

അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ആവർത്തനം 28:1

നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വ്വജാതികള്‍ക്കും മീതെ ഉന്നതമാക്കും.

2 ശമൂവേൽ 22:22

ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

1 രാജാക്കന്മാർ 3:3

ശലോമോന്‍ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവന്‍ പൂജാഗിരികളില്‍വെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

1 രാജാക്കന്മാർ 3:14

നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സും തരും.

1 രാജാക്കന്മാർ 8:25

ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടുനീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താല്‍ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ നിനക്കു ഒരു പുരുഷന്‍ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.

1 രാജാക്കന്മാർ 11:4

എങ്ങനെയെന്നാല്‍ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.

1 രാജാക്കന്മാർ 11:6

തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

1 രാജാക്കന്മാർ 11:38

ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളില്‍ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താല്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.

1 രാജാക്കന്മാർ 14:8

രാജത്വം ദാവീദ് ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാന്‍ പൂര്‍ണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ

1 രാജാക്കന്മാർ 15:5

ദാവീദ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തില്‍ മാത്രമല്ലാതെ അവന്‍ തന്നോടു കല്പിച്ചതില്‍ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.

2 ദിനവൃത്താന്തം 7:17

നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താല്‍,

2 ദിനവൃത്താന്തം 17:4

തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു

യോബ് 23:11

എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

സങ്കീർത്തനങ്ങൾ 15:2

നിഷ്കളങ്കനായി നടന്നു നീതി പ്രവര്‍ത്തിക്കയും ഹൃദയപൂര്‍വ്വം സത്യം സംസാരിക്കയും ചെയ്യുന്നവന്‍ .

സങ്കീർത്തനങ്ങൾ 26:1

യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.

സങ്കീർത്തനങ്ങൾ 26:11

ഞാനോ, എന്റെ നിഷ്കളങ്കതയില്‍ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.

സങ്കീർത്തനങ്ങൾ 78:72

അങ്ങനെ അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

സദൃശവാക്യങ്ങൾ 10:9

നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

സദൃശവാക്യങ്ങൾ 20:7

പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍ ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്‍.

സദൃശവാക്യങ്ങൾ 28:18

നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പില്‍ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

യെഹെസ്കേൽ 18:9

എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവന്‍ നീതിമാന്‍ - അവന്‍ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

സഖറിയാവ് 3:7

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്റെ വഴികളില്‍ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താല്‍ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാന്‍ നിനക്കു ഈ നിലക്കുന്നവരുടെ ഇടയില്‍ ആഗമനം അനുവദിക്കയും ചെയ്യും.

ലൂക്കോസ് 1:6

ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

1 തെസ്സലോനിക്ക്യർ 4:1

ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.

Interlinear

Choose Theme