Home Bibles 1 രാജാക്കന്മാർ 9:27 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 9:27 · മലയാളം ബൈബിൾ

ആ കപ്പലുകളില്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്റെ ദാസന്മാരെ അയച്ചു.

Cross references

1 രാജാക്കന്മാർ 5:6

ആകയാല്‍ ലെബാനോനില്‍നിന്നു എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.

1 രാജാക്കന്മാർ 5:9

എന്റെ വേലക്കാര്‍ ലെബാനോനില്‍നിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാന്‍ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടല്‍ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാല്‍ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തില്‍ നീ എന്റെ ഇഷ്ടവും നിവര്‍ത്തിക്കേണം.

1 രാജാക്കന്മാർ 10:11

ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഔഫീരില്‍നിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.

1 രാജാക്കന്മാർ 22:49

അന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടുഎന്റെ ദാസന്മാര്‍ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളില്‍ പോരട്ടെ എന്നു പറഞ്ഞു. എന്നാല്‍ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.

2 ദിനവൃത്താന്തം 20:36

അവന്‍ തര്‍ശീശിലേക്കു ഔടിപ്പാന്‍ കപ്പലുണ്ടാക്കുന്നതില്‍ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകളുണ്ടാക്കി.

Interlinear

Choose Theme