യിസ്രായേല്‍മക്കളില്‍ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലക്കാക്കിയില്ല; അവര്‍ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.
Cross references
അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതു.
നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കുംഅവന്‍ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങള്‍ക്കു മുമ്പെ അവര്‍ ഔടേണ്ടിയും വരും.
അങ്ങനെ ശലോമോന്‍ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
യിസ്രായേല്യരില്‍നിന്നോ ശലോമോന്‍ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.
ശലോമോന്റെ പല്ലകൂ തന്നേ; യിസ്രായേല്‍ വീരന്മാരില്‍ അറുപതു വീരന്മാര്‍ അതിന്റെ ചുറ്റും ഉണ്ടു.