1 രാജാക്കന്മാർ 9:13 · മലയാളം ബൈബിൾ
നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍ എന്തു എന്നു അവന്‍ പറഞ്ഞു. അവേക്കു ഇന്നുവരെയും കാബൂല്‍ദേശം എന്നു പേരായിരിക്കുന്നു.
Cross references
യോശുവ 19:27
ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.
1 രാജാക്കന്മാർ 5:1
ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കല്‍ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
ആമോസ് 1:9
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഔര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.