Home Bibles 1 രാജാക്കന്മാർ 8:58 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 8:58 · മലയാളം ബൈബിൾ

നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവന്‍ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.

Cross references

ആവർത്തനം 4:1

ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ .

ആവർത്തനം 4:45

യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മോശെ യോര്‍ദ്ദാന്നക്കരെ ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയില്‍വെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.

ആവർത്തനം 6:1

നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാന്‍ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും

സങ്കീർത്തനങ്ങൾ 110:3

നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

സങ്കീർത്തനങ്ങൾ 119:36

നിന്റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.

ഉത്തമഗീതം 1:4

യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.

യിരെമ്യാവ് 31:33

അവര്‍ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; ഞാന്‍ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊള്‍വാന്‍ അവര്‍ മനസ്സുവെച്ചില്ല.

യെഹെസ്കേൽ 36:26

ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.

ഫിലിപ്പിയർ 2:13

ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു.

എബ്രായർ 13:21

നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .

Interlinear

Choose Theme