Home Bibles ☰ Books 1 രാജാക്കന്മാർ 8:52 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 8:52 · മലയാളം ബൈബിൾ

അവര്‍ നിന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഒക്കെയും നീ കേള്‍ക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കണ്‍ പാര്‍ത്തരുളേണമേ.

Cross references

1 രാജാക്കന്മാർ 8:29

അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ,

2 ദിനവൃത്താന്തം 6:40

ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.

സങ്കീർത്തനങ്ങൾ 86:5

കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.

സങ്കീർത്തനങ്ങൾ 145:18

യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.

Interlinear

Choose Theme