Home Bibles ☰ Books 1 രാജാക്കന്മാർ 22:34 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 22:34 · മലയാളം ബൈബിൾ

എന്നാല്‍ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്‍രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന്‍ തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില്‍ നിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

Cross references

1 ശമൂവേൽ 17:49

ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;

2 ശമൂവേൽ 15:11

അബ്ശാലോമിനോടുകൂടെ യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു. അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ത്ഥതയിലായിരുന്നു പോയതു.

2 രാജാക്കന്മാർ 9:24

യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന്‍ രഥത്തില്‍ ചുരുണ്ടു വീണു.

2 ദിനവൃത്താന്തം 18:30

എന്നാല്‍ അരാംരാജാവു തന്റെ രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.

2 ദിനവൃത്താന്തം 35:23

വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടുഎന്നെ കൊണ്ടുപോകുവിന്‍ ; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

വിലാപങ്ങൾ 3:37

കര്‍ത്താവു കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?

മീഖാ 6:13

ആകയാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങള്‍നിമിത്തം നിന്നെ ശൂന്യമാക്കും.

വെളിപ്പാട് 9:9

ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഔടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.

Interlinear

Interlinear data is unavailable for this verse.

Choose Theme