എന്നാല്‍ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
Cross references
വാതില്‍ക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു.
അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാന്‍ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോള്‍ അവനോടുകൂടെയുള്ള ജനമൊക്കെയും ഔടിപ്പോകും; ഞാന്‍ രാജാവിനെ മാത്രം വെട്ടിക്കളയും.
അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
അവര്‍ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാല്‍ ബെന്‍ -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലില്‍ കുടിച്ചുമത്തനായിരുന്നു.
അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണംആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവര്‍ക്കും പകരം ദേശാധിപതിമാരെ നിയമിക്കേണം.
ആ പുരുഷന്മാര്‍ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചുഅതേ, നിന്റെ സഹോദരന്‍ ബെന്‍ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തില്‍ കയറ്റി.
അവന്‍ അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാശത്തിന്നായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
എന്നാല്‍ അരാംരാജാവു തന്റെ രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികള്‍ ഇല്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും.