Home Bibles ☰ Books 1 രാജാക്കന്മാർ 2:36 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 2:36 · മലയാളം ബൈബിൾ

പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടുനീ യെരൂശലേമില്‍ നിനക്കു ഒരു വീടു പണിതു പാര്‍ത്തുകൊള്‍ക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.

Cross references

2 ശമൂവേൽ 14:24

എന്നാല്‍ രാജാവുഅവന്‍ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവന്‍ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടില്‍ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

2 ശമൂവേൽ 14:28

രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമില്‍ പാര്‍ത്തു.

2 ശമൂവേൽ 16:5

അവന്‍ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.

1 രാജാക്കന്മാർ 1:53

അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടുനിന്റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.

1 രാജാക്കന്മാർ 2:8

പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഞാന്‍ യഹോവാനാമത്തില്‍ അവനോടു സത്യംചെയ്തു.

സദൃശവാക്യങ്ങൾ 20:8

ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.

സദൃശവാക്യങ്ങൾ 20:26

ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍ അവന്‍ മെതിവണ്ടി ഉരുട്ടുന്നു.

Interlinear

Choose Theme