ഏഴാം പ്രാവശ്യമോ അവന്‍ ഇതാ, കടലില്‍നിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ നീ ചെന്നു ആഹാബിനോടുമഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
Cross references
ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കല്‍നിന്നു വീട്ടില്‍ മടക്കിക്കൊണ്ടു പോകുവിന്‍ .
അവര്‍ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടില്‍ ഇട്ടു അടെച്ചു.
നിന്റെ പൂര്‍വ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന്‍ ; അവര്‍ സീയോന്‍ പുത്രിക്കു പാപകാരണമായ്തീര്‍ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിന്നില്‍ കണ്ടിരിക്കുന്നു.
അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
തെക്കന്‍ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.