ഏലീയാവു ആഹാബിന്നു തന്നെത്താന്‍ കാണിപ്പാന്‍ പോയി; ക്ഷാമമോ ശമര്യയില്‍ കഠിനമായിരുന്നു.
Cross references
നിങ്ങള്‍ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേല്‍ വരുത്തും.
ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
അവര്‍ ശമര്‍യ്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.
ഞാന്‍ , ഞാന്‍ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍ ; എന്നാല്‍ മരിച്ചുപോകുന്ന മര്‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്‍ നീ ആര്‍?
ഞങ്ങള്‍ എവിടേക്കു പോകേണ്ടു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ അവരോടുമരണത്തിന്നുള്ളവര്‍ മരണത്തിന്നും വാളിന്നുള്ളവര്‍ വാളിന്നും ക്ഷാമത്തിന്നുള്ളവര്‍ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവര്‍ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സര്‍വ്വശക്തന്റെ പക്കല്‍നിന്നു സംഹാരം പോലെ വരുന്നു.
നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.