ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിര്‍സ്സയില്‍ അടക്കംചെയ്തു; അവന്റെ മകന്‍ ഏലാ അവന്നു പകരം രാജാവായി.
Cross references
എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിര്‍സ്സയില്‍വന്നു; അവള്‍ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോള്‍ കുട്ടി മരിച്ചു.
യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.
ബയെശാ അതു കേട്ടപ്പോള്‍ രാമാ പണിയുന്നതു നിര്‍ത്തി തിര്‍സ്സയില്‍ തന്നേ പാര്‍ത്തു.
യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലില്‍ രാജാവായി; അവന്‍ രണ്ടു സംവത്സരം യിസ്രായേലില്‍ വാണു.
യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടില്‍ ബയെശയുടെ മകന്‍ ഏലാ യിസ്രായേലില്‍ രാജാവായി തിര്‍സ്സയില്‍ രണ്ടു സംവത്സരം വാണു.
യഹോവ യേഹൂപ്രവാചകന്‍ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയില്‍ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.