യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടില്‍ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലില്‍ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയില്‍ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
Cross references
അന്നു യിസ്രായേല്‍ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേര്‍ന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേര്‍ന്നു.
യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടില്‍ ഒമ്രി യിസ്രായേലില്‍ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിര്‍സ്സയില്‍ അവന്‍ ആറു സംവത്സരം വാണു.
ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേല്‍രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.
എന്നാല്‍ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാന്‍ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകള്‍ ശമര്‍യ്യമുതല്‍ ബേത്ത്-ഹോരോന്‍ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
അവര്‍ യിരെമ്യാവോടുനീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാല്‍, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.