Home Bibles 1 രാജാക്കന്മാർ 12:15 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 12:15 · മലയാളം ബൈബിൾ

ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല്‍ സംഭവിച്ചു.

Cross references

ഉല്പത്തി 24:50

അപ്പോള്‍ ലാബാനും ബെഥൂവേലുംഈ കാര്യം യഹോവയാല്‍ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍ ഞങ്ങള്‍ക്കു കഴികയില്ല.

ആവർത്തനം 2:30

എന്നാല്‍ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.

ന്യായാധിപന്മാർ 14:4

ഇതു യഹോവയാല്‍ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.

1 ശമൂവേൽ 15:29

യിസ്രായേലിന്റെ മഹത്വമായവന്‍ ഭോഷകു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു.

2 ശമൂവേൽ 17:14

അപ്പോള്‍ അബ്ശാലോമും എല്ലാ യിസ്രായേല്യരുംഅഹീഥോഫെലിന്റെ ആലോചനയെക്കാള്‍ അര്‍ഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനര്‍ത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ യഹോവ നിശ്ചയിച്ചിരുന്നു.

1 രാജാക്കന്മാർ 11:11

യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്കകൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.

1 രാജാക്കന്മാർ 11:29

ആ കാലത്തു ഒരിക്കല്‍ യൊരോബെയാം യെരൂശലേമില്‍നിന്നു വരുമ്പോള്‍ ശിലോന്യനായ അഹിയാപ്രവാചകന്‍ വഴിയില്‍വെച്ചു അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില്‍ തനിച്ചായിരുന്നു.

1 രാജാക്കന്മാർ 11:31

യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാല്‍പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ രാജത്വം ശലോമോന്റെ കയ്യില്‍നിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.

1 രാജാക്കന്മാർ 12:24

നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍മക്കളോടു യുദ്ധം ചെയ്കയുമരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.

1 രാജാക്കന്മാർ 22:23

ആകയാല്‍ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായില്‍ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്‍ത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 9:36

അവര്‍ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോള്‍ അവന്‍ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ ഈസേബെലിന്റെ മാംസം തിന്നുകളയും;

2 രാജാക്കന്മാർ 10:10

ആകയാല്‍ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊള്‍വിന്‍ ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 10:15

ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല്‍ സംഭവിച്ചു.

2 ദിനവൃത്താന്തം 22:7

യോരാമിന്റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന്‍ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.

2 ദിനവൃത്താന്തം 25:16

അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു അവനോടുഞങ്ങള്‍ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കിനീ എന്റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 25:20

എന്നാല്‍ അമസ്യാവു കേട്ടില്ല; അവര്‍ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താല്‍ സംഭവിച്ചു.

സങ്കീർത്തനങ്ങൾ 5:10

ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ തന്നേ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നതു.

യേശയ്യാവ് 14:13

“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;

യേശയ്യാവ് 46:10

ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാന്‍ പറയുന്നു.

ദാനിയേൽ 4:35

അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.

ആമോസ് 3:6

നഗരത്തില്‍ കാഹളം ഊതുമ്പോള്‍ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തില്‍ അനര്‍ത്ഥം ഭവിക്കുമോ?

യോഹന്നാൻ 19:23

പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.

യോഹന്നാൻ 19:28

അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 19:32

ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.

പ്രവൃത്തികൾ 2:23

ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു;

പ്രവൃത്തികൾ 3:17

സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവര്‍ത്തിച്ചു എന്നു ഞാന്‍ അറിയുന്നു.

പ്രവൃത്തികൾ 4:28

സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.

പ്രവൃത്തികൾ 13:27

യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല്‍ അവേക്കു നിവൃത്തിവരുത്തി.

Interlinear

Choose Theme