Home Bibles 1 രാജാക്കന്മാർ 12:13 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 12:13 · മലയാളം ബൈബിൾ

എന്നാല്‍ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചനയെ അവന്‍ ത്യജിച്ചു.

Cross references

ഉല്പത്തി 16:6

അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഔടിപ്പോയി.

ഉല്പത്തി 42:7

യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചുനിങ്ങള്‍ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നുആഹാരം കൊള്ളുവാന്‍ കനാന്‍ ദെശത്തു നിന്നു വരുന്നു എന്നു അവര്‍ പറഞ്ഞു.

ഉല്പത്തി 42:30

ദേശത്തിലെ അധിപതിയായവന്‍ ഞങ്ങള്‍ ദേശത്തെ ഒറ്റുനോക്കുന്നവര്‍ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.

പുറപ്പാട് 5:2

അതിന്നു ഫറവോന്‍ യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.

പുറപ്പാട് 10:28

ഫറവോന്‍ അവനോടുഎന്റെ അടുക്കല്‍ നിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ

ന്യായാധിപന്മാർ 12:1

അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള്‍ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.

1 ശമൂവേൽ 20:10

ദാവീദ് യോനാഥാനോടുനിന്റെ അപ്പന്‍ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആര്‍ എന്നെ അറിയിക്കും എന്നു ചോദിച്ചു.

1 ശമൂവേൽ 20:30

അപ്പോള്‍ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവന്‍ അവനോടുവക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?

1 ശമൂവേൽ 25:10

നാബാല്‍ ദാവീദിന്റെ ഭൃത്യന്മാരോടുദാവീദ് ആര്‍? യിശ്ശായിയുടെ മകന്‍ ആര്‍? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാര്‍ ഇക്കാലത്തു വളരെ ഉണ്ടു.

2 ശമൂവേൽ 19:43

യിസ്രായേല്‍പുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോടുരാജാവിങ്കല്‍ ഞങ്ങള്‍ക്കു പത്തു ഔഹരി ഉണ്ടു; ദാവീദിങ്കല്‍ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ടു; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല്‍ പുരുഷന്മാരുടെ വാക്കിനെക്കാള്‍ അധികം കഠിനമായിരുന്നു.

1 രാജാക്കന്മാർ 20:6

നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയക്കും; അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.

സദൃശവാക്യങ്ങൾ 10:11

നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

സദൃശവാക്യങ്ങൾ 10:32

നീതിമാന്റെ അധരങ്ങള്‍ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

സദൃശവാക്യങ്ങൾ 13:20

ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

സദൃശവാക്യങ്ങൾ 15:1

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 18:23

ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

സഭാപ്രസംഗി 10:12

ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.

യാക്കോബ് 3:17

ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

Interlinear

Choose Theme