അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഔരോ പൂജാഗിരി പണിതു.
Cross references
അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍ പാഴ്നിലമായും കിടക്കും.
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന്‍ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്‍യ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
നിന്റെ ദൈവമായ യഹോവ നിനക്കു പാര്‍പ്പാന്‍ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളില്‍ ഒന്നിനെക്കുറിച്ചു കേട്ടാല്‍
ഞാന്‍ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയില്‍ കണ്ടുപിടിക്കയും
ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു ഉത്തരം പറയേണം.
നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.
ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
അവന്‍ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാര്‍ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
എന്നാല്‍ യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന്‍ -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍ അശുദ്ധമാക്കി.
യെരൂശലേമിന്നെതിരെ നാശപര്‍വ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്‍രാജാവായ ശലോമോന്‍ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്‍ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
ഒരുത്തനും ഹൃദയത്തില്‍ വിചാരിക്കുന്നില്ലഒരംശം ഞാന്‍ കത്തിച്ചു കനലില്‍ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില്‍ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
അവന്‍ അയച്ച സൈന്യങ്ങള്‍ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്‍ത്തല്‍ചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.
നിരിന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതല്‍ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.
ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്‍യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള്‍ ഏവ?
അന്നാളില്‍ അവന്റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.
അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
“യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന്‍ ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു.