അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
Cross references
സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു.
അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.
അവള്‍ സിമ്രാന്‍ , യൊക്ശാന്‍ , മെദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
മിദ്യാന്റെ പുത്രന്മാര്‍ ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതൂറയുടെ മക്കള്‍.
ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി, മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിന്നരികെ ഇരുന്നു.
അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.
മോവാബ് മിദ്യാന്യമൂപ്പന്മാരോടുകാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക്‍ ആയിരുന്നു.
എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.
മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേര്‍; അവന്‍ ശിമെയോന്‍ ഗോത്രത്തില്‍ ഒരു പ്രഭുവായ സാലൂവിന്റെ മകന്‍ ആയിരുന്നു.
എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു
അവന്‍ പറഞ്ഞതെന്തെന്നാല്‍യഹോവ സീനായില്‍നിന്നു വന്നു, അവര്‍ക്കും സേയീരില്‍നിന്നു ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു; അവര്‍ക്കുംവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യില്‍ഉണ്ടായിരുന്നു.
ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.