നിങ്ങള്ക്കു ലജ്ജെക്കായി ഞാന് ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്ക്കും മദ്ധ്യേ കാര്യ്യം തീര്പ്പാന് പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില് ഇല്ലയോ?
Cross references
വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള് പത്രൊസ് സഹോദരന്മാരുടെ നടുവില് എഴുന്നേറ്റുനിന്നു പറഞ്ഞതു
ആരും തന്നെത്താന് വഞ്ചിക്കരുതു; താന് ഈ ലോകത്തില് ജ്ഞാനി എന്നു നിങ്ങളില് ആര്ക്കെങ്കിലും തോന്നിയാല് അവന് ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
ഞങ്ങള് ക്രിസ്തുനിമിത്തം ഭോഷന്മാര്; നിങ്ങള് ക്രിസ്തുവില് വിവേകികള്; ഞങ്ങള് ബലഹീനര്, നിങ്ങള് ബലവാന്മാര്; നിങ്ങള് മഹത്തുക്കള്, ഞങ്ങള് മാനഹീനര് അത്രേ.
നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
പുരുഷന് മുടി നീട്ടിയാല് അതു അവന്നു അപമാനം എന്നും
പക്ഷേ ഒരുവന് ; മരിച്ചവര് എങ്ങനെ ഉയിര്ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
നിങ്ങളില് ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില് ഭര്ത്സിക്കാതെ എല്ലാവര്ക്കും ഔദാര്യ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള് അവന്നു ലഭിക്കും.
നിങ്ങളില് ജ്ഞാനിയും വിവേകിയുമായവന് ആര്? അവന് ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പില് തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.