ആകയാല്‍ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍ .
Cross references
അരാംരാജാവിന്റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
ആകയാല്‍ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ത്ഥനായി അവന്റെ ആലയം പണിക.
യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു.
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമെക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.
ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം .
പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍ .
ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
അവര്‍ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
തീ കലര്‍ന്ന പളുങ്കുകടല്‍ പോലെ ഒന്നു മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന്‍ കണ്ടു.