Home Bibles ☰ Books 1 കൊരിന്ത്യർ 15:14 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 15:14 · മലയാളം ബൈബിൾ

മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എന്നു വരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിന്നു കള്ളസ്സാക്ഷികള്‍ എന്നു വരും.

Cross references

ഉല്പത്തി 8:8

ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ ഒരു പ്രാവിനെയും തന്റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.

സങ്കീർത്തനങ്ങൾ 73:13

എന്നാല്‍ ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയില്‍ കഴുകിയതും വ്യര്‍ത്ഥമത്രേ.

യേശയ്യാവ് 49:4

ഞാനോ; ഞാന്‍ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.

മത്തായി 15:9

മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു" “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”

പ്രവൃത്തികൾ 17:31

താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

1 കൊരിന്ത്യർ 15:2

ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു

1 കൊരിന്ത്യർ 15:17

ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി.

ഗലാത്യർ 2:2

ഞാന്‍ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാന്‍ ഔടുന്നതോ ഔടിയതോ വെറുതേ എന്നു വരാതിരിപ്പാന്‍ ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാല്‍ പ്രമാണികളോടു വിവരിച്ചു.

1 തെസ്സലോനിക്ക്യർ 4:14

യേശു മരിക്കയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.

യാക്കോബ് 1:26

നിങ്ങളില്‍ ഒരുവന്‍ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്റെ ഭക്തി വ്യര്‍ത്ഥം അത്രേ.

യാക്കോബ് 2:20

വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ?

Interlinear

Choose Theme