എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
Cross references
യഹോവ മോശെയോടുഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
അവരോടു പറവിന്‍ ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
എന്നാല്‍ മോശെയും അഹരോന്‍ പുരോഹിതനും സീനായിമരുഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരില്‍ ഒരുത്തനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
ആകയാല്‍ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു
അവര്‍ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തില്‍നിന്നു നശിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു.
ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.
ആകയാല്‍ അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.
അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും
നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഔര്‍പ്പിപ്പാന്‍ ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍കര്‍ത്താവു ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു.