Home Bibles 1 കൊരിന്ത്യർ 1:31 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 1:31 · മലയാളം ബൈബിൾ

“പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.

Cross references

1 ദിനവൃത്താന്തം 16:10

അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

1 ദിനവൃത്താന്തം 16:35

ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .

സങ്കീർത്തനങ്ങൾ 105:3

അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

യേശയ്യാവ് 41:16

നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയില്‍ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനില്‍ പുകഴും.

യേശയ്യാവ് 45:25

യഹോവയില്‍ യിസ്രായേല്‍സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും

യിരെമ്യാവ് 4:2

യഹോവയാണ എന്നു നീ പരമാര്‍ത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള്‍ അവനില്‍ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനില്‍ പുകഴുകയും ചെയ്യും.

യിരെമ്യാവ് 9:23

യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.

2 കൊരിന്ത്യർ 10:17

പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നെത്താന്‍ പുകഴ്ത്തുന്നവനല്ല കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ .

ഗലാത്യർ 6:13

പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ള.

ഫിലിപ്പിയർ 3:3

നാമല്ലോ പരിച്ഛേദനക്കാര്‍; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

Interlinear

Choose Theme