Home Bibles 1 കൊരിന്ത്യർ 1:12 · മലയാളം ബൈബിൾ
1 കൊരിന്ത്യർ 1:12 · മലയാളം ബൈബിൾ

നിങ്ങളില്‍ ഔരോരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ , ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ , ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍ , ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നു പോല്‍.

Cross references

1 രാജാക്കന്മാർ 16:21

അന്നു യിസ്രായേല്‍ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേര്‍ന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേര്‍ന്നു.

മത്തായി 23:9

നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ.

യോഹന്നാൻ 1:42

അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കിനീ യോഹന്നാന്റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

പ്രവൃത്തികൾ 18:24

അവന്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.

1 കൊരിന്ത്യർ 3:4

ഒരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍ ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ എന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണമനുഷ്യരല്ലയോ?

1 കൊരിന്ത്യർ 3:21

ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുതു; സകലവും നിങ്ങള്‍ക്കുള്ളതല്ലോ.

1 കൊരിന്ത്യർ 4:6

സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതുഎഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന്‍ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.

1 കൊരിന്ത്യർ 7:29

എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നുകാലം ചുരുങ്ങിയിരിക്കുന്നു;

1 കൊരിന്ത്യർ 9:5

ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?

1 കൊരിന്ത്യർ 15:5

അനന്തരം അവന്‍ അഞ്ഞൂറ്റില്‍ അധികം സഹോദരന്മാര്‍ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

1 കൊരിന്ത്യർ 15:50

ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം

1 കൊരിന്ത്യർ 16:12

സഹോദരനായ അപ്പൊല്ലോസിന്റെ കാര്‍യ്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.

2 കൊരിന്ത്യർ 9:6

എന്നാല്‍ ലോഭമായി വിതെക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ ധാരളമായി കൊയ്യും എന്നു ഔര്‍ത്തുകൊള്‍വിന്‍ .

ഗലാത്യർ 2:9

ദരിദ്രരെ ഞങ്ങള്‍ ഔര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു; അങ്ങനെ ചെയ്‍വാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു.

ഗലാത്യർ 3:17

ഞാന്‍ പറയുന്നതിന്റെ താല്പര്യമോനാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന്‍ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുര്‍ബ്ബലമാക്കുന്നില്ല.

Interlinear

Choose Theme