Home Bibles 1 ദിനവൃത്താന്തം 6:49 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 6:49 · മലയാളം ബൈബിൾ

എന്നാല്‍ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.

Cross references

പുറപ്പാട് 27:1

അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.

പുറപ്പാട് 29:33

അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര്‍ തിന്നേണം; അവ വിശുദ്ധമായിരിക്കയാല്‍ അന്യന്‍ തിന്നരുതു.

പുറപ്പാട് 29:36

പ്രയാശ്ചിത്തത്തിന്നായി ദിവസേന ഔരോ കാളയെ പാപയാഗമായിട്ടു അര്‍പ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.

പുറപ്പാട് 30:1

ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.

പുറപ്പാട് 30:10

സംവത്സരത്തില്‍ ഒരിക്കല്‍ അഹരോന്‍ അതിന്റെ കൊമ്പുകള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവേക്കു അതിവിശുദ്ധം.

ലേവ്യപുസ്തകം 1:5

അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

ലേവ്യപുസ്തകം 1:7

പുരോഹിതനായ അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറകു അടുക്കേണം.

ലേവ്യപുസ്തകം 4:20

പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കും.

ലേവ്യപുസ്തകം 8:1

യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ

ലേവ്യപുസ്തകം 21:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍പുരോഹിതന്‍ തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.

സംഖ്യാപുസ്തകം 15:25

ഇങ്ങനെ പുരോഹിതന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാല്‍ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവേക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കയും ചെയ്തുവല്ലോ.

സംഖ്യാപുസ്തകം 16:16

മോശെ കോരഹനോടുനീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില്‍ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.

ആവർത്തനം 18:1

ലേവ്യരായ പുരോഹിതന്മാര്‍ക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഔഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവര്‍ ഉപജീവനം കഴിക്കേണം.

ആവർത്തനം 34:5

അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.

യോശുവ 1:1

യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു

യോബ് 33:24

അവന്‍ അവങ്കല്‍ കൃപ വിചാരിച്ചുകുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും

എബ്രായർ 7:11

ലേവ്യപൌരോഹിത്യത്താല്‍ സമ്പൂര്‍ണ്ണത വന്നെങ്കില്‍ — അതിന്‍ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം?

Interlinear

Choose Theme