അവര്‍, ശലോമോന്‍ യെരൂശലേമില്‍ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില്‍ സംഗീതശുശ്രൂഷചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
Cross references
പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.
യോഹാനാന്‍ അസര്‍യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.
ലേവ്യരുടെ പിതൃഭവനങ്ങളില്‍ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളില്‍ പാര്‍ത്തിരുന്നു. അവര്‍ രാവും പകലും തങ്ങളുടെ വേലയില്‍ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നു ഒഴിവുള്ളവരായിരുന്നു.
അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
യഹോവേക്കു സംഗീതം ചെയ്‍വാന്‍ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.
അവന്‍ ദാവീദിന്റെയും രാജാവിന്റെ ദര്‍ശകനായ ഗാദിന്റെയും നാഥാന്‍ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില്‍ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകളെ ക്കുറുക്കുറായി ഔരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളില്‍ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.
ആസാഹ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‍ക്കാര്‍ അതതു വാതില്‍ക്കലും നിന്നു; അവര്‍ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്കും ഒരുക്കിക്കൊടുത്തു.
പണിയുന്നവര്‍ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോള്‍ യിസ്രായേല്‍രാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിര്‍ത്തി.
മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ അവര്‍ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ ക്കുറുക്കുറായും ലേവ്യരെ തരംതരമായും നിര്‍ത്തി.
ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.
അങ്ങനെ സംഗീതക്കാരുടെ വര്‍ഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും
പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാര്‍ക്കും ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
ദൈവമേ, അവര്‍ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
ആരോഹണഗീതം
യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .