Home Bibles 1 ദിനവൃത്താന്തം 5:22 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 5:22 · മലയാളം ബൈബിൾ

യുദ്ധം ദൈവഹിതത്താല്‍ ഉണ്ടായതുകൊണ്ടു അധികംപേര്‍ ഹതന്മാരായി വീണു. അവര്‍ പ്രവാസകാലംവരെ അവര്‍ക്കും പകരം പാര്‍ത്തു.

Cross references

ഉല്പത്തി 49:19

ഗാദോ കവര്‍ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.

യോശുവ 23:10

നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില്‍ ഒരുത്തന്‍ ആയിരം പേരെ ഔടിച്ചിരിക്കുന്നു.

2 രാജാക്കന്മാർ 15:29

യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.

2 രാജാക്കന്മാർ 17:6

ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.

1 ദിനവൃത്താന്തം 4:41

പേര്‍വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കും നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ ഉള്ളതുകൊണ്ടു അവര്‍ക്കും പകരം പാര്‍ക്കയും ചെയ്തു.

1 ദിനവൃത്താന്തം 5:26

ആകയാല്‍ യിസ്രായേലിന്റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്റെയും അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പില്‍നേസരിന്റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.

1 ദിനവൃത്താന്തം 6:26

എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ സോഫായി; അവന്റെ മകന്‍ നഹത്ത്;

2 ദിനവൃത്താന്തം 26:7

ദൈവം ഫെലിസ്ത്യര്‍ക്കും ഗൂര്‍-ബാലില്‍ പാര്‍ത്ത അരാബ്യര്‍ക്കും മെയൂന്യര്‍ക്കും വിരോധമായി അവനെ സഹായിച്ചു.

2 ദിനവൃത്താന്തം 32:8

അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.

റോമർ 8:31

ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്കു പ്രതിക്കുലം ആര്‍?

Interlinear

Choose Theme