1 ദിനവൃത്താന്തം 27:6 · മലയാളം ബൈബിൾ
മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
Cross references
2 ശമൂവേൽ 22:20
അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
2 ശമൂവേൽ 23:20
കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
1 ദിനവൃത്താന്തം 11:22
കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.