അനന്തരം ദാവീദ് യിസ്രായേല്ദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന് കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാന് ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന് കല്പണിക്കാരെ നിയമിച്ചു.
Cross references
സോര്രാജാവായ ഹീരാം ദാവീദിന്റെ അടുക്കല് ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവര് ദാവീദിന്നു ഒരു അരമന പണിതു.
ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാന് അവര് രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.
വെട്ടുകുഴിയില്വെച്ചു തന്നേ കുറവുതീര്ത്ത കല്ലുകൊണ്ടു ആലയം പണിതതിനാല് അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കല് കേള്പ്പാനില്ലായിരുന്നു.
ഇവ ഒക്കെയും അടിസ്ഥാനം മുതല് ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈര്ച്ചവാള്കൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
അമോര്യര്, ഹിത്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിങ്ങനെ യിസ്രായേല്മക്കളില് ഉള്പ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
കല്പണിക്കാര്ക്കും കല്ലുവെട്ടുകാര്ക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
അതില് പണി ചെയ്യുന്ന ആശാരികള്ക്കും ശില്പികള്ക്കും കല്പണിക്കാര്ക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
സോര്രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല് ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
പിന്നെ ദാവീദ്രാജാവു സര്വ്വസഭയോടും പറഞ്ഞതുദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന് ശലോമോന് ചെറുപ്പവും ഇളംപ്രായവും ഉള്ളവന് ; പ്രവൃത്തിവലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.
എന്നാല് ഞങ്ങള് നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്വഴിയായി യാഫോവില് എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
അനന്തരം ശലോമോന് യിസ്രായേല്ദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര് എന്നു കണ്ടു.
ഹിത്യര്, അമോര്യ്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിങ്ങനെ യിസ്രായേലില് ഉള്പ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
അവര് കല്പണിക്കാര്ക്കും ആശാരികള്ക്കും ദ്രവ്യമായിട്ടും പാര്സിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനില്നിന്നു ദേവദാരു കടല്വഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യര്ക്കും സോര്യ്യര്ക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
അന് യജാതിക്കാര് നിന്നു നിങ്ങളുടെ ആട്ടിന് കൂട്ടങ്ങളെ മേയക്കും; പരദേശക്കാര് നിങ്ങള്ക്കു ഉഴുവുകാരും മുന് തിരിത്തോട്ടക്കാരും ആയിരിക്കും
അക്കാലത്തു നിങ്ങള് ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില് ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഔര്ത്തുകൊള്വിന് .
ആകയാല് നിങ്ങള് ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.