അതിന്നു ഒര്‍ന്നാന്‍ ദാവീദിനോടുഅതു എടുത്തുകൊള്‍ക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ തരുന്നു എന്നു പറഞ്ഞു.
Cross references
ഞാന്‍ നിങ്ങളുടെ ഇടയില്‍ പരദേശിയും വന്നു പാര്‍ക്കുംന്നവനും ആകുന്നു; ഞാന്‍ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയില്‍ ഒരു ശ്മശാനഭൂമി അവകാശമായി തരുവിന്‍ എന്നു പറഞ്ഞു.
വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലില്‍ വന്നുനിന്നുഅവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവര്‍ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവേക്കു ഹോമയാഗം കഴിച്ചു.
അരവ്നാ ദാവീദിനോടുയജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
അങ്ങനെ അവന്‍ അവനെ വിട്ടു ചെന്നു ഒരു ഏര്‍ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവര്‍ തിന്നു; പിന്നെ അവന്‍ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീര്‍ന്നു.
കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേല്‍ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോല്‍കൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നതു.
അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.