Home Bibles 1 ദിനവൃത്താന്തം 20:3 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 20:3 · മലയാളം ബൈബിൾ

അവന്‍ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

Cross references

പുറപ്പാട് 1:14

കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്‍ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കൈപ്പാക്കി.

യോശുവ 9:23

ആകയാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളില്‍ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:6

നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.

ന്യായാധിപന്മാർ 8:16

അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.

2 ശമൂവേൽ 12:31

അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

1 രാജാക്കന്മാർ 9:21

യിസ്രായേല്‍മക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.

1 ദിനവൃത്താന്തം 19:2

അപ്പോള്‍ ദാവീദ്നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കല്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍

സങ്കീർത്തനങ്ങൾ 21:8

നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.

Interlinear

Choose Theme