പിറ്റെയാണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമില്‍ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
Cross references
ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.
പിറ്റെ ആണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു.
അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാര്‍ നിലക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിര്‍ത്തി.
എന്നാല്‍ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
ദാവീദ് മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബയില്‍നിന്നു നാഹാശിന്റെ മകന്‍ ശോബി, ലോ-ദെബാരില്‍നിന്നു അമ്മീയേലിന്റെ മകന്‍ മാഖീര്‍, രോഗെലീമില്‍നിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍
അതിന്റെ ശേഷം ആ പ്രവാചകന്‍ യിസ്രായേല്‍ രാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടില്‍ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
പിറ്റെ ആണ്ടില്‍ ബെന്‍ -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാന്‍ അഫേക്കിന്നു പുറപ്പെട്ടുവന്നു.
എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോവാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു.
കര്‍ത്താവേ, എത്രത്തോളം? എന്നു ഞാന്‍ ചോദിച്ചതിന്നു അവന്‍ പട്ടണങ്ങള്‍ നിവാസികളില്ലാതെയും വീടുകള്‍ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
തീക്കനല്‍ ഊതി പണിചെയ്തു ഔരോ ആയുധം തീര്‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു
ജാതികളുടെ ഇടയില്‍ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിന്‍ ; കൊടി ഉയര്‍ത്തുവിന്‍ ; മറെച്ചുവെക്കാതെ ഘോഷിപ്പിന്‍ ; ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; ബേല്‍ ലജ്ജിച്ചുപോയി, മേരോദാക്‍ തകര്‍ന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങള്‍ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങള്‍ തകര്‍ന്നിരിക്കുന്നു എന്നു പറവിന്‍ .
അങ്ങനെ വാള്‍ അമ്മോന്യരുടെ രബ്ബയിലും യെഹൂദയില്‍ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.
ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
ഞാന്‍ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.