Home Bibles 1 ദിനവൃത്താന്തം 18:3 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 18:3 · മലയാളം ബൈബിൾ

സോബാരാജാവായ ഹദദേസെര്‍ ഫ്രാത്ത് നദീതീരത്തിങ്കല്‍ തന്റെ ആധിപത്യം ഉറപ്പിപ്പാന്‍ പോയപ്പോള്‍ ദാവീദ് അവനെയും ഹമാത്തില്‍വെച്ചു തോല്പിച്ചുകളഞ്ഞു.

Cross references

ഉല്പത്തി 15:18

അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തുനിന്റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

പുറപ്പാട് 23:31

ഞാന്‍ നിന്റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയേണം.

1 ശമൂവേൽ 14:47

ശൌല്‍ യിസ്രായേലില്‍ രാജത്വം ഏറ്റശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവന്‍ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.

2 ശമൂവേൽ 8:3

രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.

2 ശമൂവേൽ 10:6

തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.

2 ദിനവൃത്താന്തം 8:3

അനന്തരം ശലോമോന്‍ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;

സങ്കീർത്തനങ്ങൾ 60:1

ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.

സങ്കീർത്തനങ്ങൾ 60:2

നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.

Interlinear

Choose Theme