അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍ എല്ലായിസ്രായേലിനെയും യെരൂശലേമില്‍ കൂട്ടിവരുത്തി.
Cross references
മോശെ കല്പിച്ചവയെ അവര്‍ സമാഗമനക്കുടാരത്തിന്നു മുമ്പില്‍ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയില്‍ നിന്നു.
ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോള്‍ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
അവര്‍ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില്‍ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍ നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമില്‍ ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൂട്ടിവരുത്തി.
യിസ്രായേലിന്റെ സര്‍വ്വസഭയോടും പറഞ്ഞതുനിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ള പട്ടണങ്ങളില്‍ പാര്‍ക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്‍യ്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോര്‍ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.
അവന്‍ തനിക്കു ദാവീദിന്റെ നഗരത്തില്‍ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
നിങ്ങള്‍ ലേവ്യരുടെ പിതൃഭവനങ്ങളില്‍ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്‍വിന്‍ .
ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
ശലോമോന്‍ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും
എന്നാല്‍ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്‍യ്യത്ത്-യെയാരീമില്‍നിന്നു താന്‍ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവന്‍ അതിന്നായി യെരൂശലേമില്‍ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.
ശലോമോന്‍ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍നിന്നു കൊണ്ടുവരുവാന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമില്‍ കൂട്ടിവരുത്തി.