Home Bibles 1 ദിനവൃത്താന്തം 13:6 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 13:6 · മലയാളം ബൈബിൾ

കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേര്‍ന്നു കിര്‍യ്യത്ത്-യെയാരീമെന്ന ബയലയില്‍ ചെന്നു.

Cross references

പുറപ്പാട് 20:24

എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേല്‍ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അര്‍പ്പിക്കേണം. ഞാന്‍ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന്‍ നിന്റെ അടുക്കല്‍ വന്നു നിന്നെ അനുഗ്രഹിക്കും.

പുറപ്പാട് 23:21

നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനില്‍ ഉണ്ടു.

പുറപ്പാട് 25:22

അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്‍നിന്നു സാക്ഷ്യപ്പെട്ടകത്തിന്മേല്‍ നിലക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

സംഖ്യാപുസ്തകം 6:27

ഇങ്ങനെ അവര്‍ യിസ്രായേല്‍മക്കളുടെ മേല്‍ എന്റെ നാമം വെക്കേണം; ഞാന്‍ അവരെ അനുഗ്രഹിക്കും.

യോശുവ 15:9

പിന്നെ ആ അതിര്‍ മലയുടെ മുകളില്‍നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍ മലയിലെ പട്ടണങ്ങള്‍വരെ ചെന്നു കിര്‍യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.

യോശുവ 15:60

കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാല്‍, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;

1 ശമൂവേൽ 4:4

അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു. അവര്‍ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.

2 ശമൂവേൽ 6:2

കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താല്‍ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയില്‍നിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.

1 രാജാക്കന്മാർ 8:16

എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.

2 രാജാക്കന്മാർ 19:15

ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

സങ്കീർത്തനങ്ങൾ 80:1

ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.

സങ്കീർത്തനങ്ങൾ 99:1

യഹോവ വാഴുന്നു; ജാതികള്‍ വിറെക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

യേശയ്യാവ് 37:16

യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സര്‍വ്വരാജ്യങ്ങള്‍ക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

Interlinear

Choose Theme